തിരുവനന്തപുരം : മസ്തിഷ്കാഘതത്തെ തുടർന്ന് ചികിത്സയിലിരുന്ന തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ച് യെസ് ബാങ്ക് മാനേജറും, കോട്ടയം തിരുവഞ്ചൂർ പുത്തേട്ടിൽ രോഹിണി വീട്ടിൽ അരുൺ. ജെ ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ചതിനെ തുടർന്ന് വിടവാങ്ങിയത് ആറ് പേർക്ക് പുതുജീവനേകിക്കൊണ്ട്.
കഴിഞ്ഞ ജൂൺ 26 നാണ് മസ്തിഷ്കാഘതത്തെ തുടർന്ന് തിരുവനന്തപുരത്തെ താമസസ്ഥലത്ത് അരുൺ കുഴഞ്ഞു വീഴുന്നത്. ......
തിരുവനന്തപുരം: ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2025ന്റെ (ജെപിഇഎഫ്) പതിമൂന്നാം പതിപ്പിന് ജൂലൈ 11ന് കോവളം ഉദയ സമുദ്ര ഹോട്ടലില്‍ തുടക്കമാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. ......
മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്.
മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണ്.
ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ട് അടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം : പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ സജീർ (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസിൽ രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ......
അമേരിക്കയിൽ താമസിക്കുന്ന സ്ത്രീയുടെ തിരുവനന്തപുരം കവടിയാർ ജവഹർ നഗറിലുള്ള വീടും വസ്തുവും യുവതിയും സംഘവും തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവിനും പങ്കെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ ആണ് തട്ടിപ്പിനുള്ള ആധാരം ഉൾപ്പെടെ തയ്യാറാക്കിയത് എന്നാണ് വിവരം. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ് 2-ന് മുന്നോടിയായി, പ്രമുഖ ടീമായ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ലഹരി വിരുദ്ധ ഡിജിറ്റല്‍ ക്യാംപയിന് തുടക്കം കുറിച്ചു. 'കിക്ക് വിത്ത് ക്രിക്കറ്റ്, നോട്ട് വിത്ത് ഡ്രഗ്സ്' എന്ന ടാഗ്ലൈനില് സംഘടിപ്പിക്കുന്ന ക്യാംപയിന്റെ ഔദ്യോഗിക ഉദ്ഘാടനം ടീം ഉടമയും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്ശന് നിര്‍വഹിച്ചു.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഒരു കായിക മുന്നേറ്റം എന്ന നിലയിലാണ് ടീം ഈ ക്യാംപയിന് ഏറ്റെടുത്തിരിക്കുന്നത്. ......
തിരുവനന്തപുരം: സ്വകാര്യ വ്യക്തിയിൽനിന്ന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്ന് രജിസ്ട്രേഷൻ ഐജിയുടെ ഔദ്യോഗിക വാഹനം കോടതി നിർദേശപ്രകാരം ജപ്തി ചെയ്തു. ഇന്നലെ രാവിലെ രജിസ്ട്രേഷൻ ഐജി ശ്രീധന്യ സുരേഷ് ഓഫീസിലെത്തിയ വാഹനമാണ് ഉച്ചയോടെ ജപ്തി ചെയ്തത്.
ഭൂമി ഏറ്റെടുത്തിട്ടും 13.12 ലക്ഷം രൂപ അധിക നഷ്ടപരിഹാരം നൽകാത്തതിന് കരമന സ്വദേശി കലയാണ് കോടതിയെ സമീപിച്ചത്. ......
തിരുവനന്തപുരത്ത് ലഹരിയുപയോഗിച്ച് നടുറോഡിൽ യുവാക്കളുടെ അക്രമം. തിരുവല്ലം സ്വദേശികളായ ഷാറൂഖ് ഖാൻ(22), കിച്ചു (19) എന്നിവരാണ് ലഹരി ഉപയോഗിച്ച് നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ......
തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്ന് ഉന്നതവിദ്യാഭ്യാസരംഗം തകര്‍ത്തു; രാഷ്ട്രീയ നാടക വേദിയാക്കി സര്‍വകലാശാലകളെ മാറ്റരുത്; കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലകേരളത്തിന്റെ അഭിമാനമായിരുന്ന ഉന്നത വിദാഭ്യാസരംഗത്തെയും ഈ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കി. സര്‍വകലാശാലകളെ സംഘര്‍ഷഭരിതമാക്കുന്നത് വിദ്യാര്‍ഥികളയും രക്ഷകര്‍ത്താക്കളേയും ഒരു പോലെ ആശങ്കയിലാക്കുമെന്നത് മറക്കരുത്. ......